വെള്ളിയാഴ്ചയിലുള്ള പ്രത്യേക ദിക്‌റുകൾ

أذكار يوم الجمعة 


1. നബി ﷺയുടെ പേരിൽ സ്വലാത്ത് വർദ്ധിപ്പിക്കൽ
عَنْ أَوْسِ بْنِ أَوَسٍ h، عَنِ النَّبِيِّ ﷺ ، قَالَ: «إنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ فِيهِ خُلِقَ آدَمُ عَلَيْهِ السَّلاَمُ وَفِيهِ قُبِضَ وَفِيهِ النَّفْخَةُ وَفِيهِ الصَّعْقَةُ فَأَكْثِرُوا عَلَيَّ مِنَ الصَّلاَةِ فَإنَّ صَلاَتَكُمْ مَعْرُوضَةٌ عَلَيَّ» قَالُوا: يَا رَسُولَ اللهِ وَكَيْفَ تُعْرَضُ صَلاَتُنَا عَلَيْكَ وَقَدْ أَرَمْتَ؟ أَيْ يَقُولُونَ قَدْ بَلِيتَ، قَالَ: «إنَّ اللهَ عَزَّ وَجَل قَدْ حَرَّمَ عَلَى الأَرْضِ أَنْ تَأْكُلَ أَجْسَادَ الأَنْبِـــــيَاءِ عَلَيْهِمُ السَّلاَمُ». صحيح؛ (أبوداود: 1034، النسائي: 3/91)
ഔസ്ബിൻ ഔസ് hവിൽ നിന്ന്: നബി ﷺ പറഞ്ഞു: “ദിവസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്‌ഠമായത് വെള്ളിയാഴ്ചയാകുന്നു; അന്നായിരുന്നു ആദമിനെ സൃഷ്ടിക്കപ്പെട്ടത്. അദ്ദേഹം മരണപ്പെട്ടതും അന്നായിരുന്നു. അന്ത്യദിനത്തോടനുബന്ധിച്ചുള്ള കാഹളത്തിലുള്ള ഊതലും ഘോര ശബ്ദവും സംഭവിക്കുക വെള്ളിയാഴ്ചയായിരിക്കും. അതിനാൽ, വെള്ളിയാഴ്ച നിങ്ങൾ എന്റെ പേരിൽ കൂടുതലായി സ്വലാത്ത് ചൊല്ലുക. നിങ്ങളുടെ സ്വലാത്തുകൾ എനിക്ക് പ്രദർശിക്കപ്പെടുന്നതാകുന്നു. സ്വഹാബികൾ ചോദിക്കുകയുണ്ടായി, താങ്കൾ മണ്ണോടു ചേർന്ന ശേഷവും ഞങ്ങളുടെ സലാം നിങ്ങൾ എങ്ങനെയാണ് കേൾക്കുന്നത്? നബി ﷺപറഞ്ഞു: പ്രവാചകന്മാരുടെ ഭൗതിക ശരീരങ്ങൾ ദ്രവിപ്പിക്കുന്നത് ഭൂമിയുടെ മേൽ അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. (അവ ദ്രവിക്കുകയില്ല)”
2. സൂറത്ത് അൽ കഹ്ഫ് പാരായണം ചെയ്യൽ
عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ النَّبِيَّ ﷺ قَالَ: «مَنْ قَرَأَ سُورَةَ الْكَهْفِ فِي يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ» صحيح؛ (الإرواء الغليل: 626،
الحاكم: 2/368، البيهقي: 3/ 249)
അബൂസഈദ് അൽ ഖുദ്‌രി നിവേദനം: “ആരെങ്കിലും വെള്ളിയാഴ്ച ദിവസം അൽകഹ്ഫ് സൂറത്ത് പാരായണം ചെയ്യുന്നുവെങ്കിൽ രണ്ടു ജുമുഅകൾക്കിടയിൽ അവന് അത് വെളിച്ചമായി നിലനിൽകുന്നതാണ്.”
3. ഉത്തരം ലഭിക്കാനിടയുള്ള സമയം പ്രതീക്ഷിച്ചു കൊണ്ട് ധാരാളമായി പ്രാർഥിക്കൽ
عَنْ جَابِرِ بْنِ عَبْدِ اللهِ h، عَنْ رَسُولِ اللهِ ﷺ ، قَالَ: «يَوْمُ الْجُمُعَةِ اثْنَتَا عَشْرَةَ سَاعَةً لاَ يُوجَدُ فِيهَا عَبْدٌ مُسْلِمٌ يَسْأَلُ اللهَ شَيْئاً إلا آتَاهُ إيَّاهُ فَالْتَمِسُوهَا آخِرَ سَاعَةٍ بَعْدَ الْعَصْرِ». صحيح؛ (صحيح الترغيب: 705، أبوداود ، النسائي ، الحاكم)
ജാബിർ നിവേദനം: “വെള്ളിയാഴ്ച ദിവസം പന്ത്രണ്ടു മണിക്കൂറുകളാണ്. തദ്സമയങ്ങളിൽ ഏതെങ്കിലും ഒരു വിശ്വാസി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നുവെങ്കിൽ അവന് അല്ലാഹു ഉത്തരം നൽകാതിരിക്കില്ല. അതിനാൽ അസറിന് ശേഷമുള്ള (അവസാന നാഴിക) സമയത്ത് നിങ്ങൾ ആ സമയം പ്രതീക്ഷിച്ചു പ്രാർത്ഥന അധികരിപ്പിക്കുക.”

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top