ജാമിഉകളിൽ ജുമുഅ സംഘടിപ്പിക്കൽ
عَنْ عَائِشَةَ زَوْجِ النَّبِيِّ ﷺ أَنَّهَا قَالَتْ: كَانَ النَّاسُ يَنْتَابُونَ الْجُمُعَةَ مِنْ مَنَازِلِهِمْ وَمِنْ الْعَوَالِي. (متفق عليه، أبوداود: 1042، مسلم: 847)
ആയിശ നിവേദനം: “വെള്ളിയാഴ്ചകളിൽ ജനങ്ങൾ അവരുടെ വീടുകളിൽ നിന്നും അവാലിയിൽ നിന്നുമൊക്കെ കൊച്ചു സംഘങ്ങളായി മസ്ജിദുന്നബവിയിലേക്കു വരാറുണ്ടായിരുന്നു.”
عَنِ الزُّهْرِيِّ h، «أَنَّ أَهْلَ ذِي الْحُلَيْفَةِ كَانُوا يَجْتَمِعُونَ مَعَ النَّبِيِّ ﷺ وَذَلِكَ عَلَى مَسِيرَةِ سِتَّةِ أَمْيَالٍ مِنَ الْمَدِينَةِ». (البيهقي: 3/ 175)
ഇമാം സുഹ്രി hയിൽ നിന്നും ബൈഹഖി ഉദ്ധരിക്കുന്നു. “ഖുലൈഫയിൽ നിന്നു ആളുകൾ മദീനയിൽ (മസ്ജിദുന്നബവയിൽ) നബി ﷺയുടെ കൂടെയായിരുന്നു ജുമുഅ നിസ്കരിച്ചിരുന്നത്. മദീനയിൽ നിന്നു ആറു മൈൽ ദൂരത്തായിരുന്നു ദുൽ ഖുലൈഫ.”
عَنْ عَطَاءِ بْنِ أَبِي رَبَاحٍ h قَالَ: «كَانَ أَهْلُ مِنًى يَحْضُرُونَ الْجُمُعَةَ بِمَكَّةَ».
അതാഅ് h നിവേദനം: “മിനായിൽ നിന്നും ആളുകൾ മസ്ജിദുൽ ഹറമിൽ വന്നായിരുന്നു ജുമുഅ നിസ്കരിക്കാറുണ്ടായിരുന്നത്.”
ഇബ്നു ഹജർ h പറഞ്ഞു: “മസ്ജിദുന്നബവി ഒഴികെയുള്ള മദീനയിലെ മറ്റു പള്ളികളിലോ മദീനയുടെ സമീപ പ്രദേശങ്ങളിലുള്ള കൊച്ചു ഗ്രാമങ്ങളിലോ ഒന്നും ജുമുഅ നടത്താൻ നബി ﷺ ഒരാളെയും അനുവദിച്ചതായി (ഒരു റിപ്പോർട്ടിലും) ഉദ്ധരിക്കപ്പെടുന്നില്ല.” (തൽഖീസുൽ ഹബീർ: 2/55)



