ജുമുഅയും ഈദും ഒരുമിച്ചു വന്നാൽ എന്തു ചെയ്യണം?
ഈദും ജുമുഅയും ഒരുമിച്ചു വരുന്നുവെങ്കിൽ ഈദ് നിസ്കരിച്ചവർക്ക് ജുമുഅ നിർബന്ധമില്ല.
عن زَيْدَ بنَ أرْقَمَ قال: أشَهِدْتَ مع رسولِ الله ﷺ عِيدَيْنِ اجْتَمَعَا في يَوْمٍ؟ قال: نَعَمْ. قال: فَكَيْفَ صَنَع؟ قال: صَلَّى الْعِيدَ ثُمَّ رَخَّصَ في الجُمُعَةِ فقال: مَنْ شَاءَ أنْ يُصَلِّي فَلْيُصَلِّ». صحيح؛ (أبوداود: 1057،
ابن ماجه: 1310)
സൈദ് ബിൻഅർഖം h നിവേദനം: “ഈദ് നിസ്കരിക്കുകയും ജുമുഅയുടെ വിഷയത്തിൽ ഇളവ് നൽകുകയും ചെയ്തു കൊണ്ട് നബി ﷺപറഞ്ഞു: ജുമുഅ നിസ്കരിക്കാൻ ഉദ്ദേശിക്കുന്നവർ നമ്മുടെ കൂടെ നിസ്കരിക്കട്ടെ?”
എന്നാല്‍, ഈദ് നിസ്കാരത്തിൽ പങ്കെടുക്കാത്തവർക്കും ജുമുഅയിൽ താൽപര്യമുള്ളവർക്കും പങ്കെടുക്കാൻ ജുമുഅ നടത്തൽ ഇമാമിന്റെ ബാധ്യതയാണ്.
عَنْ أَبِي هُرَيْرَةَ h، عَنْ رَسُولِ اللهِ ﷺ أَنَّهُ قَالَ قَدْ اجْتَمَعَ فِي يَوْمِكُمْ هَذَا عِيدَانِ فَمَنْ شَاءَ أَجْزَأَهُ مِنْ الْجُمُعَةِ وَإِنَّا مُجَمِّعُونَ.
صحيح؛ (أبوداود:1060، ابن ماجه: 1311)
അബൂഹുറൈറ h നിവേദനം: “നബി ﷺ പറഞ്ഞു: നിങ്ങളുടെ ഈ പെരുന്നാളിൽ രണ്ട് ആഘോഷങ്ങൾ ഒരുമിച്ചു വന്നിരിക്കുന്നു. ആരെങ്കിലും ജുമുഅക്കു വരുന്നെങ്കിൽ വരാവുന്നതാണ്. ഞങ്ങൾ ജുമുഅക്കു വേണ്ടി ഒരുമിച്ചു കൂടുന്നുണ്ട്. (വരാത്തവർക്ക്) ജുമുഅക്കു പകരമായി ഈദ് നിസ്കാരം മതിയാകുന്നതാണ്.
