ഈദ് നിസ്കാരത്തിന്റെ സമയം
«خَرَجَ عَبْدُ الله بنُ نُسْرٍ صَاحِبُ رسولِ الله ﷺ مَعَ النَّاسِ في يَوْمِ عِيدِ فِطْرٍ أوْ أضْحَى فأنْكَرَ إبْطَاءَ الإمَامَ فقال: إنَّا كُنَّا قَدْ فَرَغْنَا سَاعَتَنَا هَذِهِ، وَذَلِكَ حِينَ التَّسْبِيحِ». صحيح؛ (أبوداود: 1123، ابن ماجه: 1317)
“നബി ﷺയുടെ അനുചരനായിരുന്ന അബ്ദില്ലാഹിബിൻ നുസ്ർ h ഏതോ ഒരു ഈദ് നിസ്കാരത്തിനു ജനങ്ങളോടൊന്നിച്ച് പുറപ്പെടുകയുണ്ടായി. ഇമാം വൈകുന്നതു കണ്ടപ്പോൾ അദ്ദേഹം അതിനെ എതിർത്തുകൊണ്ട് പറഞ്ഞു: നബി ﷺയുടെ കാലത്ത് ഈ സമയം ആകുമ്പോഴേക്കും ഞങ്ങൾ നിസ്കാരം പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ടായിരിക്കും. അപ്പോൾ ആളുകൾ സുന്നത്ത് നിസ്കരിക്കുന്ന സമയമേ ആകുമായിരുന്നുള്ളൂ.”



