KITAAB AT-TAWHIID
باب من حقق التوحيد دخل الجنة بغير حساب
:وقول الله تعالى
{إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِلّهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ}
{وقال: {وَالَّذِينَ هُم بِرَبِّهِمْ لَا يُشْرِكُون
عن حصين بن عبد الرحمن قال: كنت عند سعيد بن جبير فقال: أيكم رأى الكوكب الذي انقض البارحة؟ فقلت: أنا، ثم قلت: أما إني لم أكن في صلاة، ولكني لُدِغت، قال: فما صنعت؟ قلت: ارتقيت قال: فما حملك على ذلك؟ قلت: حديث حدثناه الشعبي، قال وما حدثكم؟ قلت: حدثنا عن بريدة بن الحصيب أنه قال: لا رقية إلا من عين أو حمة. قال: قد أحسن من انتهى إلى ما سمع. ولكن حدثنا ابن عباس عن النبي صلى الله عليه وسلم أنه قال: [عرضت علي الأمم، فرأيت النبي ومعه الرهط، والنبي ومعه الرجل والرجلان، والنبي وليس معه أحد، إذ رفع لي سواد عظيم، فظننت أنهم أمتي، فقيل لي: هذا موسى وقومه، فنظرت فإذا سواد عظيم، فقيل لي: هذه أمتك ومعهم سبعون ألفاً يدخلون الجنة بغير حساب ولا عذاب، ] ثم نهض فدخل منزله. فخاض الناس في أولئك، فقال بعضهم: فلعلهم الذين صحبوا رسول الله صلى الله عليه وسلم. وقال بعضهم: فلعلهم الذين ولدوا في الإسلام فلم يشركوا بالله شيئاً، وذكروا أشياء، فخرج عليهم رسول الله صلى الله عليه فأخبروه، فقال: [هم الذين لا يسترقون ولا يكتوون ولا يتطيرون وعلى ربهم يتوكلون] فقام عكاشة بن محصن فقال: ادع الله أن يجعلني منهم. قال: [أنت منهم] ثم قام رجل آخر فقال: ادع الله أن يجعلني منهم. فقال: [سبقك بها عكاشة
:فيه مسائل
الأولى: معرفة مراتب الناس في التوحيد
الثانية: ما معنى تحقيقه
الثالثة: ثناؤه سبحانه على إبراهيم بكونه لم يكن من المشركين
الرابعة: ثناؤه على سادات الأولياء بسلامتهم من الشرك
الخامسة: كون ترك الرقية والكي من تحقيق التوحيد
السادسة: كون الجامع لتلك الخصال هو التوكل
السابعة: عمق علم الصحابة لمعرفتهم أنهم لم ينالوا ذلك إلا بعمل
الثامنة: حرصهم على الخير
التاسعة: فضيلة هذه الأمة بالكمية والكيفية
العاشرة: فضيلة أصحاب موسى
الحادية عشرة: عرض الأمم عليه، عليه الصلاة والسلام
الثانية عشرة: أن كل أمة تحشر وحدها مع نبيها
الثالثة عشرة: قلة من استجاب للأنبياء
الرابعة عشرة: أن من لم يجبه أحد يأتي وحده
الخامسة عشرة: ثمرة هذا العلم، وهو عدم الاغتـرار بالكثـرة، وعـدم الزهد في القلة
السادسة عشرة: الرخصة في الرقية من العين والحمة
السابعة عشرة: عمق علم السلف لقوله: قد أحسن من انتهى إلى ما سمع، ولكن كذا وكذا. فعلم أن الحديث الأول لا يخالف الثاني
الثامنة عشرة: بعد السلف عن مدح الإنسان بما ليس فيه
التاسعة عشرة: قوله: (أنت منهم) علم من أعلام النبوة
العشرون: فضيلة عكاشة
الحادية والعشرون: استعمال المعاريض
الثانية والعشرون: حسن خلقه صلى الله عليه وسلم
രണ്ട്
തൌഹീദ് സമ്പൂർണമാക്കിയവർക്ക് വചാരണയില്ലാതെ സ്വർഗ പ്രവേശനം
(തീര്‍ച്ചയായും ഇബ്രാഹീം അല്ലാഹുവിന് കീഴ്പ്പെട്ടുജീവിക്കുന്ന നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍പ്പെട്ടവനായിരുന്നില്ല.) (വി.ക്വു. 16: 120)
(തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേര്‍ക്കാത്തവരാരോ അവരും.) (വി.ക്വു.23: 59)
ഹുസ്വൈന്‍ ഇബ്നു അബ്ദുറഹ്മാന്‍ വില്‍നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:
"ഞാന്‍ സഈദ് ഇബ്നു ജുബൈറിന്‍റെ കൂടെയായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: കഴിഞ്ഞ രാവില്‍ ഉതിര്‍ന്നുവീണ നക്ഷത്രത്തെ കണ്ടവര്‍ നിങ്ങളിലാരുണ്ട് ?
അപ്പോള്‍ ഞാന്‍ പറഞ്ഞു: ഞാന്‍, (ഞാന്‍ കണ്ടിരിക്കുന്നു). പിന്നീട് ഞാന്‍ പറഞ്ഞു: ഞാന്‍ നമസ്കാരത്തിലായിരുന്നില്ല. കാരണം, എനിക്ക് തേളുകടി ഏറ്റിരുന്നു.
അദ്ദേഹം പറഞ്ഞു: അപ്പോള്‍ താങ്കള്‍ എന്താണ് ചെയ്തത്? ഞാന്‍ മന്ത്രമൂതി. അദ്ദേഹം പറഞ്ഞു: അതിന് നിങ്ങളെ പ്രേരിപ്പിച്ചത് എന്താണ്?
ഞാന്‍ പറഞ്ഞു: (ഇമാം) ശഅ്ബി ഞങ്ങളോട് പറഞ്ഞ ഹദീഥാണ്. അദ്ദേഹം നിങ്ങളോട് എന്താണ് പറഞ്ഞത്? ഞാന്‍ പറഞ്ഞു: ബുറൈദ ഇബ്നു ഹുസ്വൈബില്‍ നിന്നും അദ്ദേഹം പറഞ്ഞതായി ഞങ്ങളോട് പറഞ്ഞു:
കണ്ണേറി നും വിഷബാധയ്ക്കും അല്ലാതെ മന്ത്രമേ ഇല്ലڈ അദ്ദേഹം പറഞ്ഞു: തനിക്ക് എത്തിയ അറിവ് സ്വീകരിക്കുകയും ആ അറിവനുസ്സരിച്ച് അമല്‍ ചെയ്തവര്‍ വലിയ നന്മ തന്നെയാണ് പ്രവര്‍ത്തിച്ചത്. പക്ഷേ നബി തങ്ങള്‍ പറഞ്ഞതായി അബ്ദുല്ലാഹ് ഇബ്നു അബ്ബാസ് ഞങ്ങളോട് പറഞ്ഞു: സമുദായങ്ങള്‍ എനിക്ക് വെളിപ്പെടുത്തപ്പെട്ടു. അപ്പോള്‍ ഒരു നബിയെ ഞാന്‍ കണ്ടു. അദ്ദേഹത്തോടൊപ്പം പത്തില്‍ കുറഞ്ഞ ആള്‍ക്കൂട്ടമുണ്ട്. മറ്റൊരു നബിയെ കണ്ടു അദ്ദേഹത്തോടൊപ്പം ഒന്ന് രണ്ട് ആളുകള്‍. മറ്റൊരു നബിയെ കണ്ടു അദ്ദേഹത്തോടൊപ്പം ഒരാളും ഇല്ല. അത്തരുണത്തില്‍ മഹത്തായ ഒരാള്‍ക്കൂട്ടം എനിക്ക് വേണ്ടി ഉയര്‍ത്തപ്പെട്ടു. അപ്പോള്‍ ഞാന്‍ വിചാരിച്ചു എന്‍റെ ഉമ്മത്തികള്‍ തന്നെയെന്ന്. തദവസരത്തില്‍ എന്നോട് പറയപ്പെട്ടു. ഇത് മൂസായും അദ്ദേഹത്തിന്‍റെ സമൂഹവുമാണ്. പിന്നീട് ഞാന്‍ നോക്കി, അപ്പോഴതാ മഹത്തായ ഒരു ജനത. അപ്പോള്‍ എന്നോട് പറയപ്പെട്ടു. ഇത് നിന്‍റെ ഉമ്മത്തികളാണ് അവരുടെ കൂടെ എഴുപതിനായിരം (70,000) ആളുകളുണ്ട്. അവര്‍ വിചാരണയോ ശിക്ഷയോ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും.
ശേഷം പ്രവാചകന്‍ എഴുന്നേറ്റ് തന്‍റെ വീട്ടില്‍ പ്രവേശിച്ചു. ജനങ്ങള്‍ അക്കൂട്ടരുടെ വിഷയത്തില്‍ സംസാരത്തില്‍ മുഴുകി. അവരില്‍ ചിലര്‍ പറഞ്ഞു: ഒരുവേള അല്ലാഹുവിന്‍റെ റസൂല്‍ യോട് കൂടെ സഹവസിച്ച സ്വഹാബികളായേക്കാം അവര്‍. അവരില്‍ മറ്റുചിലര്‍ പറഞ്ഞു: ഒരുവേള അവര്‍ ഇസ്ലാമില്‍ ജനിക്കുകയും അല്ലാഹുവില്‍ യാതൊന്നിനേയും പങ്കുചേര്‍ത്തിട്ടില്ലാത്തവരുമായിരിക്കാം. അവര്‍ അങ്ങനെ പല കാര്യങ്ങളും പറഞ്ഞു.
അപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ അവരിലേക്ക് പുറപ്പെട്ടുവന്നുകൊണ്ട് അവരോടത് പറഞ്ഞുകൊടുത്തു. പ്രവാചകന്‍ പറഞ്ഞു: അവര്‍ മന്ത്രിച്ചൂതുവാന്‍ ആവശ്യപ്പെടാത്തവരും 'കെയ്യ്' (ചൂടുവെച്ചുള്ള ഒരുതരംചികിത്സ) നടത്താത്തവരും ശകുനം നോക്കാത്തവരും തങ്ങളുടെ റബ്ബില്‍ തവക്കുലാക്കുകയും ചെയ്യുന്നവരാണ്. ഉടന്‍ 'ഉകാശ ഇബ്നു മിഹസ്വന്‍'?എഴുന്നേറ്റു, അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ! അവരുടെ കൂട്ടത്തില്‍ എന്നെ അല്ലാഹു ഉള്‍പ്പെടുത്തുവാന്‍ താങ്കള്‍ അല്ലാഹുവോട് 'ദുആ' ഇരന്നാലും. അദ്ദേഹം പറഞ്ഞു: ڇതാങ്കള്‍ അവരില്‍പ്പെട്ടവനാണ്. പിന്നീട് മറ്റൊരാള്‍ എഴുന്നേറ്റു, അയാള്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ! അല്ലാഹു അവരുടെ കൂട്ടത്തില്‍ എന്നെയും ഉള്‍പ്പെടുത്തുവാന്‍ താങ്കള്‍ അല്ലാഹുവോട് ദുആ ഇരന്നാലും. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: അതുകൊണ്ട് ഉകാശ താങ്കളെ മുന്‍കടന്നിരിക്കുന്നു.
ഈ അദ്ധ്യായം ഉള്‍ക്കൊണ്ട വിഷയങ്ങള്‍:
തൗഹീദില്‍ ജനങ്ങളുടെ നിലവാരം അറിയല്‍.
തൗഹീദ് സാക്ഷാല്‍ക്കരിക്കുന്നതിന്‍റെ അര്‍ത്ഥം എന്താണ്?
'മുശ്രിക്കുകളില്‍പ്പെട്ട ആളായിരുന്നില്ല' എന്നതുകൊണ്ട് ഇബ്രാഹിം നബി യെ അല്ലാഹു പുകഴ്ത്തുന്നു.
ഔലിയാക്കളിലെ സാദാത്തുകള്‍ ശിര്‍ക്കില്‍നിന്ന് സുരക്ഷിതരാണെന്നതില്‍ അല്ലാഹു അവരെ പുകഴ്ത്തി.
മന്ത്രവും 'കെയ്യും' ഉപേക്ഷിക്കല്‍ തൗഹീദിന്‍റെ സാക്ഷാല്‍ക്കാരത്തില്‍ പെട്ടതാണ്.
ഈ സ്വഭാവങ്ങള്‍ ഒരാളില്‍ സമ്മേളിക്കുന്നതാണ് തവക്കുല്‍.
സ്വഹാബത്തിന്‍റെ അറിവിന്‍റെ ആഴം. പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് (വിചാരണയും ശിക്ഷയും കൂടാതെ സ്വര്‍ഗ്ഗം) നേടിയതെന്ന് അവര്‍ മനസ്സിലാക്കി.
നന്മ ലഭിക്കുവാനുള്ള സ്വഹാബത്തിന്‍റെ വാജ്ഛ.
എണ്ണത്തിലുംവണ്ണത്തിലും ഈ ഉമ്മത്തികള്‍ക്കുള്ള ശ്രേഷ്ഠത.
മൂസാ യുടെ അനുയായികളുടെ ശ്രേഷ്ഠത.
സമൂഹങ്ങള്‍ പ്രവാചകന്‍ ക്ക് പ്രദര്‍ശിപ്പിക്കപ്പെട്ടത്.
എല്ലാ ഓരോ സമൂഹങ്ങളും അവരുടെ നബിമാരോടൊപ്പം ഒരുമിച്ചുകൂട്ടപ്പെടും.
അമ്പിയാക്കള്‍ക്ക് ഉത്തരം നല്‍കിയവരുടെ എണ്ണക്കുറവ്.
ഉത്തരം നല്‍കപ്പെടാത്ത നബിമാര്‍ ഒറ്റക്ക് മഹ്ശറയില്‍വരും.
ഈ (ദീനീ)വിജ്ഞാനത്തിന്‍റെ ഫലം; അത് ആള്‍പെരുപ്പത്തില്‍ വഞ്ചിക്കപ്പെടാതിരിക്കലും. ആള്‍ക്കുറവുമതിയെന്നതില്‍ വിരക്തിയുണ്ടാകലുമല്ല .
കണ്ണേറ്, വിഷബാധ എന്നിവക്ക് മന്ത്രമൂതുവാനുള്ള ഇളവ്.
പൂര്‍വ്വസൂരികളുടെ അറിവിന്‍റെ ആഴം. കാരണം "തനിക്ക് എത്തിയ അറിവ് സ്വീകരിക്കു കയും ആ അറിവനുസരിച്ച് അമല്‍ ചെയ്തവര്‍ വലിയ നډയാണ് പ്രവര്‍ത്തിച്ചത്.
പക്ഷേ."എന്ന പരാമര്‍ശത്തിലൂടെ ഒന്നാമത്തെഹദീഥ് രണ്ടാമത്തെ ഹദീഥിന് എതിരല്ലെന്ന് (സഈദ് ഇബ്നു ജുബൈര്‍ ) മനസ്സിലാക്കി.
പൂര്‍വ്വികര്‍ തനിക്കില്ലാത്ത കാര്യത്തില്‍ മദ്ഹ് ചെയ്യപ്പെടുന്നതില്‍നിന്ന് വിദൂരതയി ലായിരുന്നു.
താങ്കള്‍ അവരിലൊരാളാണ് എന്ന (പ്രവാചകന്‍ യുടെ) വാക്ക് നുബുവ്വത്തിന്‍റെ അടയാള ങ്ങളില്‍ ഒന്നാണ്.
'ഉകാശ' വിന്‍റെ ശ്രേഷ്ഠത.
'മആരീദ്വ്' ഉപയോഗിക്കല്‍. (പറയുന്നവന്‍റെ ഉദ്ദേശത്തിന് വ്യത്യസ്തമായി കേള്‍ക്കുന്നവന്‍ മനസ്സിലാക്കുവാന്‍ വല്ലതും പറയുന്നതിനാണ് 'മആരീദ്വ് ' എന്ന് പറയുന്നത്. വിവ:)
പ്രവാചകന്‍ യുടെ സല്‍സ്വഭാവം