സൽ ഗുണങ്ങൾ

12 അഹങ്കാരികൾ സ്വർഗത്തിൽ പ്രവേശിക്കില്ല

 لا يدخلُ الجنةَ مَنْ كان في قلبِهِ مِثقالُ ذرَّةٍ من كِبرٍ ، قِيلَ : إنَّ الرجُلَ يُحبُّ أنْ يكونَ ثوبُهُ حسنًا ، ونعلُهُ حسنةً ، قال : إنَّ اللهَ جميلٌ يُحبُّ الجمالَ ، الكِبرُ بطَرُ الحقِّ ، و غمْطُ الناسِ

ഇബ്‌നു മസ്ഊദ് റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ  പറയുന്നു:

ഹൃദയത്തിൽ അഹങ്കാരത്തിന്റെ ഒരു കണിക യെങ്കിലുമുള്ളവർ  സ്വർഗത്തിൽ പ്രവേശിക്കുകയില്ല. അതു കേട്ട് ചിലർ ചോദിച്ചു: ഒരാൾ നല്ല വസ്ത്രങ്ങളും പാദരക്ഷ കളും ധരിക്കാൻ ഇഷ്ടപ്പെടുന്നത് ഇതിൽ വരുമോ? നബി(സ) പറഞ്ഞു: അല്ലാഹു സുന്ദരനാ ണ്, അവൻ സൗന്ദര്യത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സത്യത്തെ നിരാകരിക്കുന്നതും മനുഷ്യരെ താഴ്ത്തിക്കാണുന്നതുമാണ് അഹങ്കാരമെന്നത്.

                                                   സഹിഹ് മുസ്ലിം 91 : സഹിഹ്

10  ഇസ് ലാമിലെ സമത്വം 

 

അബു നദ്‌റ(റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു: ജനങ്ങളേ, നിങ്ങളുടെ നാഥൻ ഒരേ ഒരുവനാണ്, നിങ്ങളുടെയെല്ലാം പിതാവും ഒന്നു തന്നെ. അറബിക്ക് അനറബിയെക്കാളുമോ അറബിയല്ലാത്തവർ ക്ക്  അറബിയേക്കാളുമോ ഒരു പ്രത്യേകതയും ഇല്ല, കറുത്തവനു വെളുത്തവനു മുകളിലോ  വെളുത്തവനു കറുത്തവനു മുകളിലോ പ്രത്യേക തയില്ല.  ജനങ്ങളെ അല്ലാഹുവിന്റെ സന്ദേശം ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നില്ലേ.?

 

മുസ്‌നദ് അഹ്മദ് 23489: സ്വഹീഹ്

8 അസൂയപ്പെടാതിരിക്കുക

 

സുബൈർ ഇബ്‌നു അവ്വാം റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ പറഞ്ഞു:  

دَبَّ إِلَيْكُمْ دَاءُ الْأُمَمِ قَبْلَكُمْ الْحَسَدُ وَالْبَغْضَاءُ وَالْبَغْضَاءُ هِيَ الْحَالِقَةُ حَالِقَةُ الدِّينِ لَا حَالِقَةُ الشَّعَرِ وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لَا تُؤْمِنُوا حَتَّى تَحَابُّوا أَفَلَا أُنَبِّئُكُمْ بِشَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ أَفْشُواالسَّلَامَ بَيْنَكُمْ

നിങ്ങളുടെ മുൻ സമുദായങ്ങളുടെ രോഗങ്ങളെ ല്ലാം നിങ്ങളിലേക്കും ഇഴഞ്ഞെത്തിയിരിക്കുന്നു, അസൂയയും വിദ്വേഷവുമാണ് അവ. മുടി വടിച്ചുകളയുന്നതല്ല   മതത്തെ തന്നെ ഷേവ് ചെയ്തു കളയുന്ന നാശമാണ് അവ രണ്ടും.  എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനാണ് സത്യം, പരസ്പരം സ്നേഹിക്കുന്നതു വരെ  നിങ്ങൾക്ക് സത്യ വിശ്വാസികളാകാൻ സാധ്യമല്ല, ഒരു കാര്യം വഴി നിങ്ങൾക്ക്  പരസ്പരം സ്നനേഹിക്കാൻ കഴിയുന്ന  പറയട്ടെ? നിങ്ങൾക്കിടയിൽ സമാധാനം പരത്തുക.

സുനൻ അൽ-തിർമിദി 2510, ഗ്രേഡ്: സഹീഹ്

 

ഈമാൻ സമ്പൂർണമാകുന്നത് എപ്പോൾ?

‘അമ്മർ ഇബ്നു യാസിർ(റ) പറഞ്ഞു:

 

ثَلَاثٌ مَنْ جَمَعَهُنَّ فَقَدْ جَمَعَ الْإِيمَانَ الْإِنْصَافُ مِنْ نَفْسِكَ وَبَذْلُ السَّلَامِ لِلْعَالَمِ وَالْإِنْفَاقُ مِنْ الْإِقْتَارِ

 

മൂന്ന് ഗുണങ്ങളുള്ളവർ ഈമാൻ പൂർത്തീകരിക്കും: നിങ്ങളിൽ നിന്ന് മറ്റുള്ളവരോട് നീതി പുലർത്തുക,എല്ലാവർക്കും സലാം പറയുക, ദരിദ്രനായിരിക്കുമ്പോഴും ദാനധർമ്മങ്ങൾ ചെയ്യുക.

മുസന്നഫ് ഇബ്‌നു അബീ ശൈബ 30440, സഹീഹ്

 

تُطْعِمُ الطَّعَامَ وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ

അബ്ദുല്ലാഹിബ്നു അംർ റിപ്പോർട്ട് ചെയ്യുന്നു: ഒരാൾ പ്രവാചകനോട് ചോദിച്ചു,

"ഏതാണ് ഏറ്റവും നല്ല ഇസ് ലാം?" അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: 

 

വിശക്കുന്നവർക്ക് ഭക്ഷണം നൽകുക, അറിയാവുന്നവർക്കും  അറിയാത്തവവർക്കും സലാം പറയുക

                                                  സഹിഹ് അൽ-ബുഖാരി 28

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top